കൊറോണക്കെതിരെയുള്ള പോരാട്ടത്തിനൊടുവിൽ വിദേശി ഡോക്ടർ മക്കയിൽ വൈറസ് ബാധിച്ച് മരിച്ചു
ജിദ്ദ: കൊറോണ ബാധിച്ച വിദേശി ഡോക്ടർ മക്കയിൽ മരിച്ചതായി മക്ക ആരോഗ്യ മേഖലാ മേധാവി അറിയിച്ചു. ഇതാദ്യമായാണു പ്രവിശ്യയിൽ ഒരു ഡോക്ടർ വൈറസ് ബാധിച്ച് മരിക്കുന്നത്.

നഈം ഖാലിദ് ചൗദരി എന്ന 47 കാരനായ പാകിസ്ഥാനി ഡോക്ടറാണു കൊറോണ ബാധിച്ച് മരിച്ചതെന്ന് മക്ക ആരോഗ്യ മന്ത്രാലയ മേധാവി വ്യക്തമാക്കി.
മക്കയിലെ ഹിറാ ജനറൽ ഹോസ്പിറ്റലിലെ ജനറൽ സർജറി ഡിപ്പാർട്ട്മെൻ്റിൻ്റെ സർജിക്കൽ സ്പെഷ്യലിസ്റ്റായിട്ടായിരുന്നു നഈം ഖാലിദ് ചൗദരി ജോലി ചെയ്തിരുന്നത്. കൊറോണ പ്രതിരോധ ഡ്യൂട്ടിക്കിടയിലാണു ഡോക്ടർക്ക് വൈറസ് ബാധയേറ്റത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മക്കയിൽ മാത്രം 286 പുതിയ കൊറോണ കേസുകളാാണു ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഏറെ നാളുകൾക്ക് ശേഷം സൗദിയിൽ രോഗം സുഖപ്പെട്ടവരുടെ എണ്ണം രോഗബാധിതരേക്കാൾ പകുതിയിലധികം കുറഞ്ഞ ദിവസമായിരുന്നു വ്യാഴാഴ്ച. 1975 പേർക്ക് അസുഖം ബാധിച്ചപ്പോൾ 806 പേർക്കാണു അസുഖം ഭേദമായത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa