സൗദി നിയോമിൽ സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയായ സൗദിയിലെ നിയോമിൽ സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

നിയോം സിറ്റി പ്രൊജക്റ്റ് മാനേജ്മെൻ്റ് ആണ് പുതുതായി തുറക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. അഡ്മിനിസ്റ്റ്രേറ്റീവ് തലത്തിലും എഞ്ചിനീയറിംഗ് തലത്തിലും തൊഴിലവസരങ്ങളുണ്ട്.
തബൂക്ക് പ്രവിശ്യയിലെ നിയോം പ്രജക്റ്റ് ഹെഡ്‍ക്വർട്ടേഴ്‌സിലേക്കായിരിക്കും നിയമനം. താഴെ പറയുന്ന മേഖലകളിലേക്കാണ് നിലവിൽ അപേക്ഷകൾ ക്ഷണിക്കുന്നത്.
1.മാനേജർ: ഫ്ളക്സിബിലിറ്റി ട്രേഡ് മാനേജ്‌മെന്റ്. 2 .മാനേജർ: മാർക്കറ്റ് ഡിസൈൻ. 3.ഗ്രാഫിക് ഡിസൈനർ (12 മാസ കരാർ). 4.എക്സിക്യുട്ടീവ് അസിസ്റ്റന്റ്. 5.പ്രോജക്റ്റ് സിസ്റ്റംസ് സ്പെഷ്യലിസ്റ്റ് ആൻഡ് ഡോക്യമെന്റേഷൻ മാനേജ്‌മെന്റ്. 6.മാനേജർ: പവർ ഗ്രിഡ് റെഗുലേഷൻ ഓപ്പറേഷൻസ്. 7.മാനേജർ: എനർജി ഡിസ്ട്രിബ്യുഷൻ ഓപ്പറേഷൻസ്. എന്നീ മേഖലകളിലേക്കാണ് നിയമനം നടക്കുക.

റിക്രൂട്ട്മെന്റ് വെബ്‌സൈറ്റ് വഴി ജൂൺ 4 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്ന് നിയോം പ്രോജക്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa