വ്യാജ സാനിറ്റൈസർ വില്പന; റിയാദിൽ വിദേശി പിടിയിൽ
റിയാദ്: പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സാനിറ്റൈസറുകൾ വില്പന നടത്തിയ വിദേശിയെ പിടി കൂടിയതായി റിയാദ് പോലീസ് അറിയിച്ചു. വിവിധ കമ്പനികളുടെ പേരിൽ വ്യാജ രേഖകളും ഇയാൾ ഉപയോഗിച്ചിട്ടുണ്ട്.
പിടിയിലായ വിദേശ പൗരൻ്റെ നിയന്ത്രണത്തിലുള്ള ഒരു ഗോഡൗൺ പോലീസ് പരിശോധിക്കുകയും ആയിരം വ്യാജ സാനിറ്റൈസറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം കൂടിയതോടെ അവസരം മുതലെടുക്കാൻ വ്യാജന്മാർ ഒരുങ്ങിയിട്ടുണ്ടെന്നതിൻ്റെ സൂചനയാണു ഈ സംഭവമെന്നതിനാൽ സാനിറ്റൈസർ വാങ്ങുന്നവർ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
