എംബസി ലിസ്റ്റിൽ പെട്ട അർഹതപ്പെട്ടവർക്ക് ടിക്കറ്റ് കൊടുക്കാതെ സൗദിയിലെ എയർ ഇന്ത്യ സ്റ്റാഫുകൾ കളിച്ച കളി പൊളിഞ്ഞു
ദമാം: എംബസി ലിസ്റ്റിൽ പെട്ടിട്ടും എംബസി ടിക്കറ്റ് വാങ്ങാൻ നിർദ്ദേശിച്ചിട്ടും അർഹതപ്പെട്ടവർക്ക് ടിക്കറ്റ് നൽകാതെ എയർ ഇന്ത്യാ സ്റ്റാഫുകൾ കളിച്ച കളി പൊളിഞ്ഞു.
നാട്ടിലേക്ക് പോകാനായി തൻ്റെ മാതാപിതാക്കളുടെ പേർ എംബസിയിൽ രെജിസ്റ്റർ ചെയ്യുകയും ടിക്കറ്റ് വാങ്ങാനായി അൽ ഖോബാറിലെ എയർ ഇന്ത്യ ഓഫീസിലേക്ക് പോകുകയും ചെയ്ത പ്രവാസി മലയാളിയാണു എയർ ഇന്ത്യ ഓഫീസിലെ സ്റ്റാഫുകൾ കളിക്കുന്ന വലിയ കളികളെക്കുറിച്ച് ഞങ്ങളെ അറിയിച്ചത്.
എയർ ഇന്ത്യ സ്റ്റാഫിനോട് എംബസിയിൽ രെജിസ്റ്റർ ചെയ്ത പ്രകാരം ടിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ താങ്കളുടെ മാതാപിതാക്കളുടെ പേരുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നയിരുന്നുവത്രെ അവർ മറുപടി പറഞ്ഞത്.
തുടർന്ന് ഇതേ ആവശ്യത്തിനായി 3 ദിവസം ഇദ്ദേഹം എയർ ഇന്ത്യ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും പേരു വിവരം തങ്ങൾക്ക് ലഭിച്ചില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. ശേഷം ഇദ്ദേഹം എയർ ഇന്ത്യ ഓഫീസിൽ നിന്ന് എംബസിയിലേക്ക് നേരിട്ട് വിളിച്ചു ടിക്കറ്റ് ലഭിക്കാത്ത വിവരം പറഞ്ഞു.
തുടർന്ന് എംബസി ഉദ്യോഗസ്ഥൻ എയർ ഇന്ത്യ സ്റ്റാഫിനോട് നേരിട്ട് സംസാരിക്കുകയും സംഗതി പന്തിയല്ലെന്ന് കണ്ട് 3 ദിവസമായി തരാതിരുന്ന ടിക്കറ്റ് ഉടൻ ഇഷ്യു ചെയ്ത് തരികയും ചെയ്തതായും ഈ പ്രവാസി സഹോദരൻ പറഞ്ഞു. ചിലയാളുകൾ നടത്തുന്ന നെറികേടുകൾ കാരണം അർഹതപ്പെട്ട പലർക്കും നാട്ടിലേക്ക് പോകാൻ സാധിക്കാതെ വരുന്ന സ്ഥിതിയുണ്ടെന്ന് നേരത്തെയും സൗദിയിലെ പല ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa