സൗദിയിൽ മൊബൈൽ, ലാൻ്റ്ഫോൺ കാൾ നിരക്കുകൾ കുറയും
ജിദ്ദ: മൊബൈൽ, ലാൻ്റ്ഫോൺ സർവീസ് ദാതാക്കൾക്കുള്ള ടെർമിനേഷൻ നിരക്ക് കുറയ്ക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) പ്രഖ്യാപിച്ചു. ഇതോടെ സൗദിയിലെ മൊബൈൽ ഉപഭോക്താക്കൾക്കും കാൾ നിരക്കിൽ ഇളവ് ലഭിച്ചേക്കും.
സ്വന്തം നെറ്റ്‌വർക്കിന് പുറത്തു നിന്നു വരുന്ന കോളുകൾ അവസാനിപ്പിക്കുന്നതിന് സർവീസ് ദാതാക്കൾ പരസ്പരം ഈടാക്കുന്ന ഫീസാണു ടെർമിനേഷൻ നിരക്ക്. ലോക്കൽ മൊബൈൽ ടെർമിനേഷൻ റേറ്റുകൾ 0.022 ഹലാലയായും ഫിക്‌സഡ് ടെർമിനേഷൻ റേറ്റുകൾ 0.011 ഹലാലയായും കുറക്കും. ഇത് നിലവിലുള്ള നിരക്കുകളേക്കാൾ യഥാക്രമം 60 ശതമാനവും 48 ശതമാനവും കുറവാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa