Sunday, September 22, 2024
OmanTop Stories

പ്രവാസികൾക്കുള്ള എൻ ഒ സി എടുത്ത് കളയാൻ ഒമാൻ

മസ്കറ്റ്: പ്രവാസികൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഒമാൻ. തന്റെ തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറാൻ തൊഴിലാളിക്ക് എൻ ഒ സി നിർബന്ധമാകുന്ന നിയമം എടുത്തുകളയുമെന്ന് ഗവണ്മെന്റ് കമ്യൂണിക്കേഷൻ സെന്റർ

രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ ആകർഷകവും മത്സരപരവുമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കരാർ പൂർത്തിയാക്കിയ വിദേശ തൊഴിലാളികൾക്ക് അവർ ഒമാനിൽ ആണെങ്കിലും രാജ്യത്തിന് പുറത്താണെങ്കിലും പുതിയ നിയമപ്രകാരം തൊഴിൽ മാറുന്നതിന് തടസ്സമുണ്ടാകില്ല.

എൻ‌ഒ‌സി കാരണം സുൽത്താനേറ്റിന് ഉയർന്ന യോഗ്യതയുള്ള തൊഴിലാളികളെ നഷ്ടപ്പെടുകയാണെന്ന് മന്ത്രാലയം വിലയിരുത്തി. ജോലിസ്ഥലം ആകർഷകമല്ലാത്തതിനാൽ ഇവർ സുൽത്താനേറ്റ് വിട്ടുപോകുകയാണെന്നും ജിസി വിശദീകരിക്കുന്നു.

അതേസമയം, പരിമിതമായ കഴിവുകളുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണം സുൽത്താനേറ്റിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നാഷണൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ തയ്യാറാക്കിയ ഡാറ്റയിൽ വെളിപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q