Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് ശക്തമായ നടപടി.

തായിഫ്: സൗദിയിൽ കൊറോണ വ്യാപനം തടയാനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിന് സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി. തായിഫിൽ ഇത്തരത്തിൽ നിയമലംഘനം നടത്തിയ 47 വ്യാപാര സ്ഥാപനങ്ങൾ നഗരസഭ അടപ്പിച്ചു.

സ്ഥാപനങ്ങളിൽ എത്തുന്ന ആളുകളുടെയും, സ്ഥാപനത്തിലെ ജീവനക്കാരുടെയും താപനില പരിശോധിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, സ്ഥാപനങ്ങളിൽ മാസ്‌കുകൾ കൈയുറുകൾ അണുനശീകരണികൾ എന്നിവ ലഭ്യമാക്കാതിരിക്കൽ എന്നിവ അടക്കമുള്ള ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് 47 സ്ഥാപനങ്ങൾ അടപ്പിച്ചത്.

സ്ഥാപനങ്ങൾ അടപ്പിച്ചതിനു പുറമെ പിഴ ചുമത്തുകകയും ചെയ്തിട്ടുണ്ട്. കൊറോണ മുൻകരുതൽ നിർദ്ദേശങ്ങളും, പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തായിഫിലെ മുഴുവൻ സ്ഥാപനങ്ങളിലും പരിശോധനകൾ തുടരുമെന്ന് തായിഫ് നഗരസഭ പറഞ്ഞു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 260 വ്യാപാര സ്ഥാപനങ്ങൾക്ക് അശ്ശർഖിയ നഗരസഭ പിഴ ചുമത്തിയിട്ടുണ്ട്. പൊതുജന സുരക്ഷ മുൻനിർത്തി വ്യാപാര സ്ഥാപനങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുകയാണെന്നും നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചു പൂട്ടലും, പിഴയും അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തായിഫ് മേയർ എൻജിനീയർ മുഹമ്മദ് ആലുഹുമൈൽ പറഞ്ഞു.

ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെയും, താമസ സ്ഥലങ്ങളിൽ പരിധിയിൽ കൂടുതൽ തൊഴിലാളികളെ താമസിപ്പിച്ചതിനും, കർഫ്യു സമയത്ത് തുറക്കാൻ അനുമതിയില്ലാത്ത സ്ഥാപനം തുറന്നതിനും, അനുമതിയുള്ള സ്ഥാപനങ്ങളിൽ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതിനും നഗരസഭാ നടപടിയെടുത്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q