സൗദിയിൽ കൊറോണ ചികിത്സക്ക് ഡെക്സമെതസോൺ ഉപയോഗിക്കാൻ തുടങ്ങി
ജിദ്ദ: കൊറോണ ചികിത്സാ പ്രോട്ടോക്കോളിൽ ഡെക്സമെതസോൺ ഉപയോഗിക്കാൻ തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡെക്സമെതസോൺ മരുന്ന് കൊറോണ ചികിത്സയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മീഡിയകൾ റിപ്പോർട്ട് ചെയ്തിരുന്നു.
വ്യാപകമായി ലഭ്യമായതും അതോടൊപ്പം വില കുറഞ്ഞതുമായ സ്റ്റിറോയ്ഡായ ഡെക്‌സാമെത്തസോണ്‍ (dexamethasone) കോവിഡ് രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നതായി ബ്രിട്ടീഷ് ഗവേഷകരായിരുന്നു കണ്ടെത്തിയത്.
സൗദിയിൽ ചികിത്സയിൽ കഴിയുന്ന കൊറോണ ബാധിതർക്കും ഗുരുതരാവസ്ഥയിലുള്ളവർക്കുമെല്ലാം ഈ മരുന്ന് കൊടുക്കാൻ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഈ മരുന്ന് രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതായാണു ഗവേഷകർ അവകാശപ്പെടുന്നത്.
ഡെക്സാമെത്തസോൺ രോഗികളിൽ ഉപയോഗിക്കുന്നത് തീവ്ര പരിചരണ വിഭാഗത്തിലുള്ളവരിലെ മരണ നിരക്ക് 35 ശതമാനം വരെ കുറക്കുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ലോകത്തെ എല്ലാ ഗവേഷണ ഫലങ്ങളും സൗദി ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നതിനാൽ രോഗികൾക്ക് ചികിത്സയിൽ പുരോഗതി ലഭിക്കുന്ന മരുന്നുകൾ കോവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്താൻ സാധിക്കാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa