നാളെ സൂര്യഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നവർക്ക് മുന്നറിയിപ്പ്
ജിദ്ദ: നാളെ (ജൂൺ 21 ഞായറാഴ്ച) രാവിലെ സൂര്യഗ്രഹണം സംഭവിക്കാനിരിക്കേ സൂര്യനെ നേരിട്ട് നഗ്ന നേത്രങ്ങൾ കൊണ്ടും മറ്റു സുരക്ഷ കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടും നോക്കുന്നവർക്ക് സൗദി ഒപ്തൽ മോളജി അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
നേരിട്ടോ സുരക്ഷയില്ലാത്ത ഗ്ളാസുകളോ മറ്റോ ഉപയോഗിച്ചോ സൂര്യനെ ഗ്രഹണ സമയത്ത് നോക്കുന്നത് റെറ്റിനയിലെ വിഷ്വൽ സെൻ്ററിൽ പൊള്ളലേൽക്കാൻ കാരണമാകുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു.
അതോടൊപ്പം റെറ്റിന കോശങ്ങളെ ഹാനികരമായി ബാധിക്കുന്ന കിരണങ്ങൾ സ്ഥിരമായ കാഴ്ച വൈകല്യം ഉണ്ടാകാൻ കാരണമാകുമെന്ന് സൗദി റെറ്റിന ഗ്രൂപ്പ് തലവൻ ഡോ:ഹസൻ അൽദേബിയും മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa