അബ്ഷിർ തുറക്കാൻ ഉദ്ദേശിച്ചയാളുടെ വിരലടയാളം പതിയുന്നില്ലെങ്കിൽ എന്ത് ചെയ്യണം
ജിദ്ദ: പുതിയ അബ്ഷിർ അക്കൗണ്ട് തുറക്കാൻ ഉദ്ദേശിച്ചയാളുടെ വിരലടയാളം പതിയുന്നില്ലെങ്കിൽ അയാൾക്ക് എങ്ങനെയാണു അബ്ഷിർ തുറക്കാൻ സാധിക്കുക എന്ന സംശയത്തിനു ജവാസാത്തിൻ്റെ പരിഹാര നിർദ്ദേശം.
ഒരു വൃദ്ധയായ സ്ത്രീക്ക് വേണ്ടി അബ്ഷിർ തുറക്കുന്നതിനു ശ്രമിച്ചപ്പോൾ വിരലടയാളം മാഞ്ഞ് പോയതിനാൽ അബ്ഷിർ ആക്റ്റിവേറ്റാക്കാൻ സാധിക്കാത്ത അവസ്ഥ വന്നപ്പോഴാണു ജവാസാത്തിനോട് സംശയം ചോദിച്ചത്.
ഇത്തരം സന്ദർഭങ്ങളിൽ അൽ റാജ്ഹി, അൽ ഇൻമ, അൽ അറബി, അൽ ജസീറ, അൽ അവ്വൽ, ഫറൻസി, റിയാദ്, അൽ അഹ് ലി, അൽ ബിലാദ്, സാബ്, സൗദി ഇൻവെസ്റ്റ്മെൻ്റ്, സാംബ തുടങ്ങിയ ഏതെങ്കിലും ബാങ്കിൽ അക്കൗണ്ടുള്ളയാൾക്ക് ബാങ്കുകൾ വഴി അബ്ഷിർ അക്കൗണ്ട് ആക്റ്റിവേറ്റാക്കാൻ സാധിക്കുമെന്നാണു ജവാസാത്ത് മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa