സൗദി എയർഫോഴ്സ് ലോകത്തെ 12 ആമത്തെ ശക്തി;മിഡിലീസ്റ്റിൽ ഒന്നാമത്
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ 12 ആമത്തെ വ്യോമസേനയാണു സൗദിയുടേത്. അൽ ഇഖ്ബാരിയ പുറത്ത് വിട്ട റിപ്പോർട്ടിലാണു സൗദി എയർഫോഴ്സിൻ്റെ ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
അതേ സമയം മിഡിലീസ്റ്റിൽ സൗദി എയർഫോഴ്സിൻ്റെ സ്ഥാനം ഒന്നാം സ്ഥാനത്താണെന്നും അൽ ഇഖ്ബാരിയയുടെ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 848 എയർക്രാഫ്റ്റുകളാണു സൗദി വ്യോമസേനക്കുള്ളത്. അതിൽ 244 കോംബാറ്റ് എയർക്രാഫ്റ്റും, 325 അറ്റാക്ക് എയർക്രാഫ്റ്റും ഉൾപ്പെടുന്നു. ആക്രമണ സേനയിൽ ലോകത്ത് ഇതിനു 9 ആം സ്ഥാനമാണുള്ളത്.
അതോടൊപ്പം 198 എഫ് 15c/S/SA വിമാനങ്ങളും വ്യോമസേനക്ക് ശ്ക്തി പകരുന്നുണ്ട്. സൗദി എയർഫോഴ്സിൻ്റെ ഏറ്റവും അത്യാധുനികമായ എയർ ഡിഫൻസ് സിസ്റ്റം ലോക ശ്രദ്ധ പിടിച്ച് പറ്റിയതാണ്.
ഹൂത്തികൾ നടത്തിയ നൂറു കണക്കിനു മിസൈൽ, ഡ്രോൺ, ഷെൽ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് തകർക്കുന്നതും പ്രതിരോധിക്കുന്നതും സൗദിയുടെ പ്രതിരോധ സംവിധാനത്തിൻ്റെ മികവാണു സൂചിപ്പിക്കുന്നത്. സൂപർ സോണിക് മിസൈലുകളും, റഡാർ, കണ്ട്രോൾ റൂമുകൾ തുടങ്ങിയവയും സൗദി എയർഫോഴ്സിനു ശക്തി പകരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa