Saturday, April 19, 2025
Saudi ArabiaTop Stories

സൗദിയിൽ സൂപ്പർ ലക്ഷ്വറി എയർപോർട്ട് വരുന്നു.

റിയാദ്: ലോകത്തെ പ്രമുഖ ആർകിടെക്റ്റുകൾ ഡിസൈൻ ചെയ്ത സൂപ്പർ ലക്ഷ്വറി എയർ പോർട്ടുമായി സൗദി അറേബ്യ. സന്ദർശകർക്ക് കാഴ്ചകളുടെ വിസ്മയം തീർത്താണ് പുതിയ വിമാനത്താവളം ഒരുങ്ങുക.

യുകെയിലെ ഫോസ്റ്റർ + പാർട്ട്ണേഴ്സ് ആണ് ടെർമിനലും കൺട്രോൾ ടവറും രൂപകൽപ്പന ചെയ്തത്, ഏജീസ് ഗ്രൂപ്പിന്റേതാണ് എയർപോർട്ട് മാസ്റ്റർപ്ലാൻ .

നിരവധി ആകർശകമായ കാഴ്ചകളാണ് ഇവിടെ ഒരുക്കുക. വിമാനത്തിൽ നിന്ന് ഇറങ്ങുന്ന നിമിഷം മുതൽ സന്ദർശകരെ വ്യക്തിഗത അനുഭവങ്ങൾ സ്വാഗതം ചെയ്യുമെന്നും രൂപകൽപ്പന മുതൽ ഇത് ഒരു സാധാരണ വിമാനത്താവളമായിരിക്കില്ലെന്നും അമാല സിഇഒ നിക്കോളാസ് നേപ്പിൾസ് പറഞ്ഞു. 

വിമാനത്താവളത്തിനടുത്തെത്തുമ്പോൾ യാത്രക്കാർ വിമാനത്തിൽ വെച്ച് തന്നെ “ലാൻഡ് ആർട്ട്” കാണും. ടെർമിനലിൽ പ്രവേശിക്കുമ്പോൾ, നേർത്ത കണ്ണാടി കൊണ്ടുള്ള ഒരു കെട്ടിടമായിരിക്കും അവരെ സ്വാഗതം ചെയ്യുക. ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്ന് ഒരു മരീചിക പോലെ വ്യത്യസ്തമായ അനുഭവങ്ങൾ കൊണ്ട് എയർ പോർട്ട് യാത്രക്കാരെ അത്ഭുതപ്പെടുത്തും.

ചെങ്കടൽ തീരത്തെ അമാല യുടെ പ്രധാന ആകർഷണമായിരിക്കും 2023ൽ പൂർത്തിയാവുന്ന ഈ വിമാനത്താവളം. പ്രതിവർഷം ഒരു ദശലക്ഷം ആളുകളെ ഉൾകൊള്ളാനാവുന്ന ഈ വിസ്മയം സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ തീരത്താണ് ഒരുങ്ങുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa