ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട കൊറോണ പ്രതിരോധ മുൻകരുതലുകൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം. രാജ്യം സാധാരാണ ജീവിതത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണു ആരോഗ്യ മന്ത്രാലയം വിവിധ ഉപദേശങ്ങൾ അടങ്ങിയ വീഡിയോ സന്ദേശം പുറത്തിറക്കിയത്.
ജോലി സ്ഥലങ്ങളിലെ സ്പർശന സാധ്യതയുള്ള പ്രതലങ്ങൾ അണുവിമുക്തമാക്കുക, സഹ പ്രവർത്തകരുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, അകലം പാലിക്കുകയും മാസ്ക്ക് ധരിക്കുകയും ചെയ്യുക, സംഗമങ്ങളിൽ ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടക്കിടെ കഴുകിക്കൊണ്ടിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണു ആരോഗ്യം മന്ത്രാലയം ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa