സൗദിയിൽ കൊറോണ ഭേദമായ ആർക്കെങ്കിലും വീണ്ടും രോഗം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു ആരോഗ്യ മന്ത്രാലയ വാക്താവിൻ്റെ മറുപടി; റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആശ്വാസ വാർത്ത
ജിദ്ദ: പുതുതായി റിപ്പോർട്ട് ചെയ്ത 3927 കൊറോണ ബാധിതരിൽ 10 ശതമാനവും കുട്ടികളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 5 ശതമാനമാണു മുതിർന്നവരുടെ എണ്ണം.
അതേ സമയം റിയാദിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ ഏറെ ആശ്വാസം പകരുന്നുണ്ട്. റിയാദിൽ പുതുതായി 181 പേർക്കാണു വൈറസ് ബാധിച്ചിട്ടുള്ളതെങ്കിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 674 ആയി ഉയർന്നു. ജിദ്ദയിൽ വൈറസ് ബാധിതരുടെ എണ്ണം 171 ആണ്.
1657 പേർക്ക് കൂടി രോഗം ഭേദമായതോടെ സൗദിയിലെ ആകെ കൊറോണ മുക്തരുടെ എണ്ണം 1,22,128 ആയി ഉയർന്നു. ആകെ രോഗികളുടെ എണ്ണം 1,78,504 ആണ്. 37 പേർ കൂടി മരിച്ചതോടെ ആകെ കൊറോണ മരണം 1511 ആയി. ആക്റ്റീവ് കേസുകൾ 54865 ആണ്. ഇതിൽ 2283 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
സൗദിയിൽ നേരത്തെ കൊറോണ-കോവിഡ് വൈറസ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്ത ആർക്കെങ്കിലും വീണ്ടും വൈറസ് ബാധയേറ്റിട്ടുണ്ടോ എന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് മറുപടി നൽകി.
രാജ്യത്ത് വൈറസ് ബാധിക്കുകയും പിന്നീട് സുഖപ്പെടുകയും ചെയ്ത ആർക്കും ഇത് വരെ വിണ്ടും വൈറസ് ബാധയേറ്റിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa