ജൂലൈ 1 ബുധൻ മുതൽ സൗദിയിൽ 15 ശതമാനം വാറ്റ് പ്രാബല്യത്തിൽ
റിയാദ്: ജുലൈ 1 ബുധനാഴച മുതൽ സൗദിയിൽ 15 ശതമാനം വാറ്റ് പ്രാബല്യത്തിൽ വരും. നേരത്തെ കൊറോണ പ്രതിസന്ധി മൂലം ബജറ്റ് ചെലവുകളിൽ കുറവ് വരുത്തുന്ന പ്രഖ്യാപനത്തോടനുബന്ധിച്ചായിരുന്നു സൗദി ധനകാര്യ മന്ത്രി വാറ്റ് വർദ്ധിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നത്.
നിലവിൽ 5% ശതമാനം ഉണ്ടായിരുന്ന വാറ്റ് 15% ആയി ഉയർത്തുന്നതോടെ സൗദിയിലെ ജീവിതച്ചെലവിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും. അതേ സമയം വാറ്റ് നിലവിൽ വരുന്നതിനു മുന്നോടിയായിൽ സമീപ ദിനങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ വലിയ തിരക്കാണു അനുഭവപ്പെട്ടത്.
യൂസ്ഡ് വാഹന വില്പന ഷോറൂമുകളിലും ഇലക്ട്രോണിക്സ് കടകളിലും സ്വർണ്ണക്കടകളിലുമെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ജിദ്ദയിലെ പ്രശസ്തമായ യമാമ ഗോൾഡ് സൂഖ് തിരക്ക് വർദ്ധിച്ചതിനാൽ അധികൃതർ അടപ്പിച്ചത് വാർത്തയായിരുന്നു.
അതേ സമയം വാറ്റ് ഉയർത്തുന്നതിനു മുന്നോടിയായി വ്യാപാര സ്ഥാപനങ്ങളിൽ സൗദി സകാത്ത് ആൻറ്റ് ടാക്സ് അതോറിറ്റി നടത്തിയ വിവിധ പരിശോധനകളിൽ 350 ലധികം നിയമ ലംഘനങ്ങളാണു കണ്ടെത്തിയത്.
കച്ചവട സ്ഥാപനങ്ങൾ നികുതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിൽ നിയമ ലംഘനങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് സകാത്ത് ആൻ്റ് ടാക്സ് അതോറിറ്റിയെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa