പരിശോധനയിൽ നെഗറ്റീവ് റിസൽറ്റ് ലഭിച്ചയാൾക്ക് കുറച്ച് ദിവസം കഴിഞ്ഞ് പോസിറ്റീവ് ആകാൻ കാരണം; സൗദിയിൽ കൊറോണ ബാധിച്ച രണ്ട് ലക്ഷം പേരിൽ 69 ശതമാനവും സുഖം പ്രാപിച്ചു
ജിദ്ദ: സൗദിയിലെ ഇത് വരെയുള്ള കൊറോണ ബാധിതരിൽ 69.68 ശതമാനം പേരും സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 2945 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ഭേദമായവരുടെ എണ്ണം 1,40,614 ആയി ഉയർന്നു.

4193 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,01,801 ആയിട്ടുണ്ട്. ഇതിൽ 59385 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. 50 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 1802 ആയി.
രോഗം ബാധിച്ച് സുഖപ്പെട്ടവരുടെ പ്ലാസ്മ ബ്ളഡ് ഉപയോഗിച്ചുള്ള ചികിത്സ ഇതിനകം നൂറിലധികം പേർക്ക് പ്രയോജനം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുഖം പ്രാപിച്ച 500 ലധികം പേർ രക്തം നൽകാൻ തയ്യാറായി.
പി സി ആർ ടെസ്റ്റ് നടത്തിയ പലർക്കും നെഗറ്റീവ് റിസൽറ്റ് രേഖപ്പെടുത്തിയതിനു ശേഷം കുറച്ച് ദിവസം കഴിയുംബോൾ പോസിറ്റീവ് ആകുന്നതിൻ്റെ കാരണം എന്താണെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.

പി സി ആർ ടെസ്റ്റ് ഏറ്റവും കൃത്യമായ ടെസ്റ്റുകളിൽ ഒന്നാണെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് വ്യക്തമാക്കി. വൈറസിൻ്റെ വളർച്ച തുടങ്ങിയതോ വൈറസ് ബാധിച്ചതോ നെഗറ്റീവ് റിസൽറ്റ് കണ്ടതിനു ശേഷമായിരിക്കാമെന്നും അത് കൊണ്ടായിരിക്കാം പിന്നീട് പരിശോധിക്കുംബോൾ പോസിറ്റീവ് റിസൽട്ട് കാണാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa