സൗദിയെ ലക്ഷ്യമാക്കി വന്ന സ്‌ഫോടക വസ്തുക്കൾ നിറച്ച നാല് ഡ്രോണുകൾ തകർത്തു; സ്വദേശികളെയും വിദേശികളെയും ബാധിക്കുന്ന ഒരു ആക്രമണവും വെച്ച് പൊറുപ്പിക്കില്ല: കേണൽ മാലികി
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച നാലു ഡ്രോണുകൾ സഖ്യ സേന തകർത്തതായി സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണ ശ്രമം. ഇതിൽ മൂന്ന് ഡ്രോണുകൾ യമൻ വ്യോമ മേഖലയിൽ വെച്ച് തന്നെ തകർത്തതായി കേണൽ മാലികി പറഞ്ഞു.
ഹൂത്തി ഭീകരരുടെ ഏത് തരത്തിലുള്ള ആക്രമണവും തകർക്കുന്നതിനും നേരിടുന്നതിനും അറബ് സഖ്യ സേന സുസജ്ജമാണെന്ന് കേണൽ തുർക്കി മാലികി പ്രസ്താവിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായിക്കൊണ്ട് തന്നെ ജനങ്ങളുടെയും ജനങ്ങളുടെ വാസസ്ഥലങ്ങളുടെയും സംരക്ഷണത്തിനായി ആവശ്യമായ എല്ലാ നടപടികളും തങ്ങൾ സ്വീകരിക്കുമെന്നും മാലികി ഓർമ്മിപ്പിച്ചു.

രാജ്യത്തെ സ്വദേശികളും വിദേശികളുമടങ്ങുന്ന സാധാരാണ ജനങ്ങളെ ബാധിക്കുന്ന ഏത് തരത്തിലുള്ള അക്രമണവും ഒരു തരത്തിലും വെച്ച് പൊറുപ്പിക്കില്ലെന്നും തുർക്കി മാലികി അടിവരയിട്ട് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa