കൊല്ലം സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: കൊല്ലം സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം ശ്രേയസ് ഭവനിൽ സുരേഷ് ബാബുവാണ് സൗദിയിലെ റിയാദിൽ കോവിഡ് ബാധയേറ്റ് മരണപ്പെട്ടത്. 56 വയസ്സായിരുന്നു.
റിയാദിലെ ഷിഫാ മലയാളി സമാജം മെമ്പറായ സുരേഷ് ബാബു, 25 കൊല്ലമായി മെക്കാനിക് വർക്ക്‌ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. അസുഖ ബാധിതനായി ഫൈസൽ ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പരവൂർ മുനിസിപ്പാലിറ്റി മുൻ ചെയർ പേഴ്സൺ അംബികയാണ് ഭാര്യ. അമൽ സുരേഷ്, അലീന സുരേഷ് എന്നിവർ മക്കളാണ്.
മരണാനന്തര നടപടികൾക്കായി ഷിഫാ മലയാളി സമാജം പ്രവർത്തകരായ, മുജീബ് കായംകുളം, ഇല്യാസ് സാബു, പ്രകാശ് ബാബു, അശോകൻ, ഷാജി പിള്ള, ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ എന്നിവർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa