ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റെംഡെസിവിർ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ സൗദിയിലെ കൊറോണ മരണം വർദ്ധിക്കാൻ കാരണമാകുന്നുണ്ടോ; സൗദിയിൽ ഇന്ന് 5000 നു മുകളിൽ രോഗമുക്തി

ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണത്തിൽ വലിയ പുരോഗതി. ഇന്നത്തെ റിപ്പോർട്ട് പ്രകാരം 5205 പേർക്കാണു പുതുതായി അസുഖം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ഭേദമായവരുടെ എണ്ണം 1,54,839 ആയി ഉയർന്നു.

എന്നാൽ രാജ്യത്ത് പ്രതി ദിന കൊറോണ മരണ സംഖ്യയിൽ വലിയ കുറവ് വന്നിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേർ കൂടി മരിച്ചതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 2017 ആയിട്ടുണ്ട്. 2,17,108 പേർക്കാണു ആകെ കൊറോണ ബാധിച്ചത്. ഇതിൽ 60,252 കേസുകൾ ആക്റ്റീവ് ആണ്.

അതേ സമയം സൗദിയിൽ കൊറോണ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയ റെംഡെസിവിർ മരുന്ന് ഉപയോഗിക്കുന്നത് കൊണ്ടാണോ രാജ്യത്തെ മരണ സംഖ്യ ഉയരുന്നത് എന്ന ചോദ്യത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി മറുപടി നൽകി.

കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരിലാണു മരണം സംഭവിക്കുന്നത്. ഒരു വിഭാഗം മരുന്നുകളോട് പ്രതികരിക്കുംബോൾ മറ്റൊരു വിഭാഗം മരണത്തിനു കീഴടങ്ങുന്നു. മരണവും ചികിത്സയുമായും ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിൽ ഉപയോഗിക്കുന്ന ചികിത്സാ പ്രോട്ടോക്കോളുകളിൽ ഉൾപ്പെടുത്തിയ ഒന്നാണു റെംഡെസിവിർ ചികിത്സ. ഏതെങ്കിലും രോഗികളുടെ സ്ഥിതി മെച്ചപ്പെടുന്നതോ സ്ഥിതി മോശമാകുന്നതോ ചികിത്സാ പ്രോട്ടോക്കോളുകളിൽ ഉൾപ്പെടുത്തിയ ഏതെങ്കിലും ചികിത്സയുമായി ബന്ധപ്പെടുത്താൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രാലയ വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്