Saturday, November 23, 2024
Saudi ArabiaTop Stories

കൊറോണ വായുവിലൂടെയും പകരുമോ; കൊറോണയോടൊപ്പം ജീവിക്കാൻ നമുക്ക് സാധിക്കും; കൊറോണ എന്ന് അവസാനിക്കുമെന്ന് പറയാൻ സാധിക്കില്ല; സൗദിയിൽ കൊറോണ മരണം 2100 ആയി

ജിദ്ദ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണ സംഖ്യ 2100 ആയി. ആകെ വൈറസ് ബാധിച്ച 2,23,327 പേരിൽ 1,61,096 പേർക്ക് അസുഖം ഭേദമായി. 60,131 പേരാണു നിലവിൽ ചികിത്സയിലുള്ളത്.

ലോകത്ത് കൊറോണ ബാധിച്ചവരിൽ 20 ശതമാനം പേരും രോഗ ലക്ഷണങ്ങൾ കാണിക്കാത്തവരാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മപ്പെടുത്തി.

കൊറോണ വൈറസിനോടൊപ്പം ജീവിക്കാൻ നമുക്ക് സാധിക്കും. മുൻ കരുതലുകളോട് കൂടെ നമുക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും കഴിയും.

വൈറസ് വ്യാപനം എന്ന് അവസാനിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. നാം ആവശ്യമായ മുൻകരുതലുകൾ പാലിക്കുകയാണു ഇപ്പോൾ ചെയ്യേണ്ടത്.

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിനു സാധ്യതയുണ്ടെന്ന പുതിയ പ്രസ്താവനയോടും ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു. കൊറോണ വായുവിലൂടെ പകരുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും അത് സ്ഥിരീകരിക്കുന്ന പക്ഷം പൊതു ജനങ്ങളെ അറിയിക്കുമെന്നുമാണു അദ്ദേഹം പറഞ്ഞത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്