Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിലെ കടയുടമകൾക്ക് മുന്നറിയിപ്പ്; 60 ദിവസങ്ങൾക്കുള്ളിൽ ഭിന്ന ശേഷിക്കാർക്കുള്ള പ്രവേശന സൗകര്യം ഏർപ്പെടുത്തിയില്ലെങ്കിൽ നടപടി

റിയാദ്: സൗദിയിലെ എല്ലാ കടകളും മറ്റു വാണിജ്യ കേന്ദ്രങ്ങളും ഭിന്നശേഷിക്കാർക്ക് സ്ഥാപനത്തിൽ പ്രവേശിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിരിക്കണമെന്ന് സൗദി നഗര ഗ്രാമ കാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അടുത്ത 60 ദിവസങ്ങൾക്കുള്ളിൽ പ്രവേശന സൗകര്യം ഒരുക്കിയില്ലെങ്കിൽ നിയമ പ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള അനുമതിയിൽ ഭിന്ന ശേഷിക്കാർക്ക് പ്രവേശിക്കുന്നതിനായുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനു വ്യവസ്ഥയുണ്ടെന്നും എന്നാൽ പലരും അത് പാലിക്കുന്നില്ലെന്നും അധികൃതർ പറഞ്ഞു.

മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ നഗര ഗ്രാമകാര്യ മന്ത്രാലയം നടത്തിയ പരിശോധനകളിലാണു പല കടയുടമകളും ഇക്കാര്യം പാലിക്കുന്നില്ലെന്നത് വ്യക്തമായത്.

നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മുനിസിപ്പൽ നിയമം അനുശാസിക്കുന്ന പിഴകളും ശിക്ഷകളുമായിരിക്കും വിധിക്കുകയെന്നും നഗര ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്