Thursday, November 28, 2024
Saudi ArabiaTop Stories

സൗദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

റിയാദ്: പൊതു മേഖലാ ജീവനക്കാർക്കും സ്വകാര്യ മേഖലാ ജീവനക്കാർക്കുമുള്ള ഈ വർഷത്തെ ബലി പെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

ദുൽഹിജ്ജ 2 അഥവാ ജൂലൈ 23 വ്യാഴാഴ്ചയായിരിക്കും പൊതു മേഖലയിലുള്ളവർക്ക് ഈദിനു മുമ്പുള്ള അവസാന പ്രവൃത്തി ദിനം. പെരുന്നാൾ അവധിക്ക് ശേഷം ദുൽ ഹിജ്ജ 19 അഥവാ ആഗസ്ത് 9 ഞായറാഴ്ച മുതൽ പൊതു മേഖലയിലുള്ളവർക്ക് പ്രവൃത്തി ദിനം പുനരാരംഭിക്കും.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ‘നോൺ പ്രോഫിറ്റ്’ പബ്ളിക് സെക്റ്റർ ജീവനക്കാർക്കും ദുൽ ഹിജ്ജ 8 അഥവാ ജൂലൈ 29 ബുധനാഴ്ച ആയിരിക്കും ഈദിനു മുമ്പുള്ള അവസാന പ്രവൃത്തി ദിനം.

പെരുന്നാൾ അവധിക്ക് ശേഷം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ദുൽ ഹിജ്ജ 13 അഥവാ ആഗസ്ത് 3 തിങ്കളാഴ്ച മുതൽ വീണ്ടും പ്രവൃത്തി ദിനമായിരിക്കും.

പൊതു മേഖലാ ജീവനക്കാർക്ക് വാരാന്ത്യ അവധികളടക്കം 16 ദിവസത്തെ ഈദ് അവധിയാണു ലഭിക്കുന്നത്. അതേ സമയം സ്വകാര്യ മേഖലയിലും നോൺ പ്രോഫിറ്റ് പബ്ളിക് സെക്റ്ററിലുമുള്ള ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം 4 ദിവസത്തെ ഈദ് അവധിയാണു ലഭിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്