സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
അബ്ഹ: സൗദിയിലെ അബഹയിൽ സ്വദേശിയെ വധിച്ച മറ്റൊരു സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുൽ സലാം ബിൻ സഈദ് ബിൻ ജാബിർ അൽ ഖഹ്താനി എന്ന സൗദി പൗരനെയാണു ഫർഹാൻ ബിൻ മിള്വാഹ് അൽ ഖഹ്താനി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനു തിങ്കളാഴ്ച വധ ശിക്ഷക്ക് വിധേയനാക്കിയത്.
രണ്ട് പേരും തമ്മിലുണ്ടായ ഒരു തർക്കത്തെത്തുടർന്ന് അബ്ദുൽ സലാം ഖഹ്താനി, ഫർഹാൻ ഖഹ്താനിക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും കുറ്റ കൃത്യം തെളിയിക്കപ്പെടുകയും ചെയ്തു. വിചാരണകൾക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ നൽകാൻ കോടതി വിധിക്കുകയായിരുന്നു.
വധ ശിക്ഷക്ക് വിധിക്കാനുള്ള ജനറൽ കോർട്ടിൻ്റെ തീരുമാനത്തെ അപ്പീൽ കോർട്ടും തുടർന്ന് സുപ്രീം കോർട്ടും ശരി വെച്ചതോടെ ശിക്ഷ നടപ്പാക്കാൻ റോയൽ ഓർഡർ ഇഷ്യൂ ചെയ്യുകയും തിങ്കളാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa