സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുക ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലുകൾക്ക് ശേഷം
ജിദ്ദ: സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സംശയത്തിനു സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി മറുപടി നൽകി.
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു നിലവിൽ ഒരു തീയതി ഉറപ്പിച്ചിട്ടില്ല. അതേ സമയം സർവീസ് പുനരാരംഭിക്കുന്നത് അധികാരികളുടെ വിലയിരുത്തലുകൾക്ക് ശേഷമായിരിക്കും എന്നാണു സിവിൽ ഏവിയേഷൻ മറുപടി നൽകിയത്.
ഹജ്ജ് കഴിഞ്ഞ ശേഷം സൗദിയിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനു അത് സംബന്ധിച്ച് തീരുമാനങ്ങൾ ഉണ്ടാകുന്ന പക്ഷം ഔദ്യോഗിക മീഡിയകളിലൂടെ പ്രഖ്യാപിക്കുമെന്ന് ജവാസാത്ത് നേരത്തെ മറുപടി നൽകിയിരുന്നു.
നിലവിൽ യു എ ഇ പോലുള്ള രാഷ്ട്രങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായിക്കൊണ്ട് തിരിച്ച് വരുന്ന വിദേശികൾക്കായി അന്താരാഷ്ട്ര വിമാാന സർവീസുകൾ പുനരാരംഭിച്ച് കഴിഞ്ഞു.
ഹജ്ജിനു ശേഷം മടക്ക യാത്രക്ക് അനുകൂലമായ തീരുമാനമുണ്ടായേക്കുമെന്നാണു സൗദിയിൽ നിന്നും അവധിയിൽ നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികളുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa