കനത്ത് ചൂട്: ലൈവിനിടെ സൗദി ചാനൽ റിപ്പോർട്ടർ ബോധം കെട്ടു
മക്ക: കനത്ത ചൂടിൻ്റെ ആഘാതത്താൽ പ്രശസ്ത സൗദി ചാനലായ അൽ ഇഖ്ബാരിയയുടെ റിപ്പോർട്ടർ അബ്ദുല്ല അൽ ഗാമിദി ലൈവ് റിപ്പോർട്ടിംഗിനിടെ ബോധം കെട്ടു.
ബലി പെരുന്നാളിനോടനുബന്ധിച്ച് മക്കയിലെ അറവ് ശാലകളിലെ കൊറോണ മുൻ കരുതലുകളൂമായി ബന്ധപ്പെട്ട് ഒരു ഗസ്റ്റുമായി സംസാരിക്കുന്നതിനിടെയായിരുന്നു റിപ്പോർട്ടർക്ക് ബോധക്ഷയം സംഭവിച്ചത്.
അബ്ദുല്ല അൽ ഗാമിദി ബോധ ക്ഷയം സംഭവിച്ച് താഴെ വീഴാൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ഗസ്റ്റ് തൻ്റെ കൈകൾ കൊണ്ട് അദ്ദേഹം താഴെ വീഴുന്നതിൽ നിന്ന് തടയുകയായിരുന്നു.
പിന്നീട് ചാനലിലെ ന്യൂസ് റീഡർ അബ്ദുല്ല ഗാമിദിയുമായി ബന്ധപ്പെടുകയും അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ തന്നെ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു.
ആ സമയം മക്കയിലെ ചൂട് അതി കഠിനമായിരുന്നുവെന്നും 50 ഡിഗ്രി വരെ താപ നില എത്തിയതാണു ബോധ ക്ഷയത്തിനു കാരണമായതെന്നും അബ്ദുല്ല ഗാമിദി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa