സൗദിയിൽ വരുമാനത്തിനു ടാക്സ് ഈടാക്കാൻ ഇപ്പോൾ പദ്ധതിയില്ല; പക്ഷേ ഒന്നും വിദൂരമല്ല
ജിദ്ദ: വരുമാനത്തിനു ടാക്സ് ഈടാക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് സമയം ആവശ്യമാണെന്നും ഇപ്പോൾ ടാക്സ് ഈടാക്കാൻ പദ്ധതിയില്ല എന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. അതേ സമയം ഒരു കാര്യവും നടപ്പാക്കുന്നതിൽ നിന്ന് വിദൂരമല്ലെന്നും ജദ്ആൻ കൂട്ടിച്ചേർത്തു.
ജൂലൈ മാസത്തിലെ ഡാറ്റകൾ സാമ്പത്തിക രംഗം തിരിച്ചു പിടിക്കുന്നതിലേക്ക് സൂചന നൽകുന്നുണ്ടെങ്കിലും ഇപ്പോഴും അനിശ്ചിതത്വം ബാക്കിയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സ്വകാര്യവൽക്കരണത്തിനായി പരിഗണിക്കാത്ത മേഖലകളിലും പൊതു ഓഹരികൾ വിൽക്കാൻ സൗദി അറേബ്യ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആരോഗ്യ പരിപാലന മേഖലയും വിദ്യാഭ്യാസ മേഖലയും സ്വകാര്യ വത്ക്കരിക്കാനും ചില കമ്പനികളെ സാമ്പത്തിക വിപണിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ടെന്നും ധന മന്ത്രി സൂചിപ്പിച്ചു.
പൊതു ഓഹരികൾ വിൽക്കുന്നത് വഴി അടുത്ത നാലോ അഞ്ചോ വർഷങ്ങൾക്കുള്ളിൽ 50 ബില്ല്യനിലധികം റിയാൽ കണ്ടെത്താൻ സാധിക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa