തൻ്റെ കാറിൻ്റെ നാല് ടയറുകളും മോഷ്ടിച്ച കള്ളന് സൗദി പൗരൻ മാപ്പ് നൽകുകയും നന്മക്കായി പ്രാർത്ഥിക്കുകയും ചെയ്തത് ശ്രദ്ധേയമാകുന്നു
ജിദ്ദ: തൻ്റെ കാറിൻ്റെ നാലു ടയറുകളും മോഷ്ടിച്ച കള്ളനു സൗദി പൗരൻ മാപ്പ് നൽകുകയും കള്ളൻ്റെ നന്മക്കായി പ്രാർഥിക്കുകയും ചെയ്യുന്ന വീഡിയോ ക്ളിപ്പ് അറബ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു.
ടയർ മോഷ്ടാവിനു മാപ്പ് നൽകിക്കൊണ്ടും അയാൾക്ക് സന്മാർഗം ആഗ്രഹിച്ച് കൊണ്ട് പ്രാർഥിക്കുന്നതുമായ തൻ്റെ സന്ദേശം മോഷ്ടാവിലേക്ക് എത്തിക്കുന്നതിലേക്കായി സൗദി പൗരൻ തന്നെ റെക്കോർഡ് ചെയ്യുകയായിരുന്നു.
അല്ലാഹുവേ എനിക്ക് വന്ന ഈ ആപത്തിനു പകരമായി നീ എനിക്ക് പ്രതിഫലം നൽകേണമേ, ഇതിലും നല്ലതിനെ എനിക്ക് പിന്നീട് നൽകേണമേ എന്ന വാചകങ്ങളാണു അദ്ദേഹത്തിൻ്റെ പ്രാർത്ഥനയിലുള്ളത്.
ഈ വിശുദ്ധ ദിനങ്ങളുടെ പവിത്രത കൊണ്ട് അല്ലാഹു നിനക്ക് പൊറുത്തു തരട്ടെ, നിന്നെ നേർമാർഗ്ഗത്തിലാക്കട്ടെ, ഇത് നിൻ്റെ അവസാനത്തെ മോഷണമാകട്ടെ, ഇത് നിനക്ക് പശ്ചാത്തപത്തിനുള്ള ഒരു കാരണവുമാകട്ടെ എന്നും കള്ളനു വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുന്നുമുണ്ട്.
ഒരു മെയിൻ റോഡിനു സമീപത്തായി നിർത്തിയിട്ടിരുന്ന കാറിൻ്റെ ടയറുകളായിരുന്നു കള്ളൻ മോഷ്ടിച്ചത് എന്നത് ക്ളിപ്പിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa