സൗദിയിൽ ജഡ്ജിയെ നാലു വർഷത്തെ തടവിനു ശിക്ഷിച്ചു
ജിദ്ദ: സൗദിയിലെ ഒരു ജനറൽ കോർട്ടിലെ ജഡ്ജിയെ അഴിമതിക്കുറ്റത്തിനു അറസ്റ്റ് ചെയ്യുകയും പ്രത്യേക കോടതി ജഡ്ജിക്ക് തടവു ശിക്ഷയും പിഴയും വിധിക്കുകയും ചെയ്തു.
നാലു വർഷത്തെ തടവു ശിക്ഷയും 1,30,000 റിയാൽ പിഴയുമാണു ശിക്ഷയായി വിധിച്ചിട്ടുള്ളത്. അഴിമതിക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു സൗദി പൗരനെ 5 മാസം തടവിനും 20,000 റിയാൽ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa