കൊറോണ ബാധിച്ച് 10 ദിവസം കഴിഞ്ഞാൽ വൈറസ് നശിക്കുമെന്ന് സൗദി സ്പെഷ്യലിസ്റ്റ്
ജിദ്ദ: കൊറോണ ബാധിച്ച് 10 ദിവസം കഴിയുന്നതോടെ വൈറസ് നശിക്കുമെന്ന് സൗദിയിലെ പകർച്ചാ വ്യാധി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ: സമീഹ് ഗസാൽ അറിയിച്ചു.
ചുമ പോലുള്ള ചില ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും10 ദിവസം കഴിഞ്ഞാൽ വൈറസ് നശിച്ചിരിക്കുമെന്നാണു ഡോ:സമീഹ് പറയുന്നത്.
നേരത്തെ അണുബാധയുടെ കാലഘട്ടം 3 മുതൽ 4 ആഴ്ച വരെയാണു കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ ഗവേഷണങ്ങൾ ഇത് 10 ദിവസമായി ചുരുക്കിയിരിക്കുകയാണ്.
അതേ സമയം ഒരാളിലെ താപ നില ഉയർന്ന് തന്നെ ഇരിക്കുന്നുവെങ്കിൽ അയാളിൽ വൈറസ് ആക്റ്റീവ് ആണെന്നാണു അർഥം. അതേ സമയം 10 ദിവസം കഴിഞ്ഞ് പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ വൈറസ് നശിച്ചിട്ടുണ്ടെന്നാണു അർഥമെന്നും അദ്ദേഹം പറഞ്ഞു..
അടച്ചിട്ട സ്ഥലങ്ങളേക്കാൾ സുരക്ഷിതം തുറന്ന സ്ഥലങ്ങളാണെന്ന് മറ്റൊരു പകർച്ചാ വ്യാധി സ്പെഷ്യലിസ്റ്റ് ആയ ഡോ: ഗസാൻ യൂസുഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa