സൗദിയിൽ അഞ്ച് മുതൽ പത്ത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കുള്ള വേതന സുരക്ഷാ പദ്ധതി ആഗസ്ത് 1 നു ആരംഭിക്കും
ജിദ്ദ: അഞ്ച് മുതൽ പത്ത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കുള്ള വേതന സുരക്ഷാ പദ്ധതിയുടെ 16 ആം ഘട്ടം ആഗസ്ത് 1 മുതൽ ആരംഭിക്കുമെന്ന് സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു.
പദ്ധതി പ്രകാരം തൊഴിലാളികൾക്ക് വേതനം വിതരണം ചെയ്തതിൻ്റെ ഫയൽ എല്ലാ മാസവും ഹാജരാക്കണം. അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കും.
സ്വകാര്യ മേഖലയിൽ സുരക്ഷിതവും അനുയോജ്യവുമായ ഒരു തൊഴിൽ സാഹചര്യം ഉണ്ടാക്കുകയാണു ഈ പദ്ധതി വഴി അധികൃതർ പ്രധാനമായും ലക്ഷ്യമാക്കുന്നത്.
സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ സുതാര്യത നില നിർത്തുന്നതിനും തൊഴിൽ കരാറിൽ ഉൾപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പദ്ധതി സഹായിക്കും.
മദദ് പ്ളാറ്റ് ഫോം വഴിയോ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ സ്ഥാപനങ്ങൾക്ക് വേതന സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നും എല്ലാ സ്ഥാപനങ്ങളും പദ്ധതിയിൽ ഭാഗമാകൽ നിർബന്ധമാണെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa