സൗദിയിൽ മലയാളി നടത്തി വന്ന ബിനാമി ഷോപ്പ് അധികൃതർ കണ്ടെത്തി:കോടതി പിഴയും നാടു കടത്തലും ആജീവാനന്ത പ്രവേശന വിലക്കും വിധിച്ചു
സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ മലയാളി യുവാവ് സ്വദേശി പൗരൻ്റെ പേരിൽ നടത്തി വന്ന കംബ്യൂട്ടർ ,മൊബൈൽ ഷോപ്പ് സൗദി വാണിജ്യ മന്ത്രാലയം കണ്ടെത്തി.
മലയാളിയുടെ പേരു വിവരവും ചെയ്ത കുറ്റ കൃത്യവും ശിക്ഷയും അടക്കമുള്ള വിവരങ്ങൾ വാണിജ്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
ബുറൈദ ക്രിമിനൽ കോർട്ടാണു പ്രതിക്കെതിരെ നടപടികൾ സ്വീകരിച്ചത്. ബിനാമി ബിസിനസ് വിരുദ്ധ നിയമമനുസരിച്ചുള്ള പിഴക്ക് പുറമെ സ്ഥാപനം അടച്ച് പൂട്ടുകയും ലൈസൻസ് റദ്ദാക്കുകയും കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ പിൻവലിക്കുകയും ചെയ്യും.
ഇതിനു പുറമെ വിദേശിയെ നാടു കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. ഇയാൾക്കെതിരെയുള്ള വിധി പബ്ളിക് ആയി പ്രസിദ്ധീകരിക്കാനും കോടതി വിധിയിൽ പറയുന്നു.
സൗദിയിലെ പല ഭാഗങ്ങളിലും ബിനാമി ബിസിനസുകൾ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നീക്കങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa