കമ്പനികളിലും സ്ഥാപനങ്ങളിലും സൗദികളെ സെക്യുരിറ്റി ഗാർഡ് ആയി നിയമിക്കാതിരുന്നാൽ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെക്കുറിച്ച് പബ്ളിക് പ്രോസിക്യുഷൻ വ്യക്തമാക്കി
ജിദ്ദ: സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സെക്യൂരിറ്റി ഗാർഡുകളായി സൗദികളെ നിയമിക്കാതിരുന്നാൽ നടപ്പാക്കുന്ന ശിക്ഷാ നടപടികളെക്കുറിച്ച് സൗദി പബ്ളിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ആദ്യം മുന്നറിയിപ്പും പിന്നീട് സ്ഥാപനം താത്ക്കാലികമായി അടക്കുന്നതിലേക്കും അതോടൊപ്പം പിഴ ഈടാക്കുന്നതിലേക്കും നടപടികൾ നീളുമെന്ന് പബ്ളിക് പ്രോസിക്യൂഷൻ്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
മുന്നറിയിപ്പ് പാലിച്ചില്ലെങ്കിൽ രണ്ടാം ഘട്ടമായി സ്ഥാപനം ഒരു മാസത്തേക്ക് അടപ്പിക്കും. തുടർന്ന് 50,000 റിയാൽ വരെ പിഴയും നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ പിഴ സംഖ്യ ഇരട്ടി ഈടാക്കുകയും ചെയ്യും.
പ്രത്യേക കോടതി ഉത്തരവ് പ്രകാരം സ്ഥാപനത്തിനുള്ള ലൈസൻസ് റദ്ദാക്കാനും വകുപ്പുണ്ടെന്ന് പബ്ളിക് പ്രൊസിക്യൂഷൻ ഓർമ്മപ്പെടുത്തി.
സെക്യൂരിറ്റി ജോലികളിൽ സൗദികളെ നിയമിക്കണമെന്നത് എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും പാലിച്ചിരിക്കണമെന്നും പബ്ളിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa