എന്നാണ് കൊറോണ ബാധിച്ചവരുടെ എണ്ണം പൂജ്യത്തിലേക്കെത്തുക ? സൗദി കൺസൾട്ടന്റിന്റെ മറുപടി
ജിദ്ദ: പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ ബാധിതരുടെ എണ്ണം എന്നായിരിക്കും പൂജ്യത്തിലേക്കെത്തുക എന്ന സംശയത്തിനു സൗദിയിലെ പകർച്ചാ വ്യാധി വിഭാഗം കൺസൽട്ടൻ്റ് ഡോ:ത്വാരിഖ് അൽ അസ്റഖി പ്രതികരിച്ചു.
കൊറോണക്കെതിരെയുള്ള ഒരു വാക്സിൻ കണ്ടെത്തുന്നത് വരെ ദിനം പ്രതിയുള്ള കൊറോണ ബാധിതരുടെ എണ്ണം പൂജ്യത്തിൽ എത്തുകയില്ല എന്നാണു ത്വാരിഖ് അൽ അസ്റഖി പ്രതികരിച്ചത്.
വാക്സിൻ കണ്ടെത്തുന്നതിനു സമയം വൈകും തോറും വൈറസ് ബാധിതരും നില നിൽക്കും. അതേ സമയം വരും നാളുകളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വാക്സിൻ കണ്ടെത്തിയതായും ക്ളിനിക്കൽ പരീക്ഷണത്തിൻ്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും വിജയിച്ചതായും ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചിരുന്നു.
മൂന്നാം ഘട്ടത്തിലും വിജയിക്കുന്നതോടെ ലോകത്തെ പിടികൂടിയിരിക്കുന്ന മഹാമാരിയെ തുരത്താൻ സാധിക്കുമെന്നാണു ശാസ്ത്ര ലോകത്തിൻ്റെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa