അവധിയിൽ പോയ ഗാർഹിക തൊഴിലാളികളുടെയും ഫാമിലി വിസയിലുള്ളവരുടെയും റി എൻട്രി വിസകൾ അബ്ഷിർ വഴി പുതുക്കാം
ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോകുകയും വിമാന സർവീസ് ഇല്ലാത്തത് മൂലം മടങ്ങി വരവ് അനിശ്ചിതത്വത്തിലാകുകയും ചെയ്ത കുടുംബാംഗങ്ങളുടെയും, ഗാർഹിക തൊഴിലാളികളുടെയും റി എൻട്രി വിസകൾ അബ്ഷിർ വഴി പുതുക്കാം.
ഈ രണ്ട് വിഭാഗങ്ങളിലുള്ളവരുടെ റി എൻട്രി വിസകൾ ജവാസാത്തിനെ സമീപിക്കാതെ തന്നെ അബ്ഷിർ വഴി പുതുക്കാമെന്ന് അബ്ഷിർ പ്ളാറ്റ് ഫോമിൽ തന്നെയാണു അറിയിച്ചിട്ടുള്ളത്.
അബ്ഷിർ വഴി പുതുക്കണമെങ്കിൽ ഇഖാമയിൽ മതിയായ കാലവധി ഉണ്ടായിരിക്കണമെന്നും അതേ സമയം റി എൻട്രി വിസ കാലാവധി എക്സ്പയർ ആയി 60 ദിവസം കഴിയാൻ പാടില്ലെന്നും നിബന്ധനയാണ്.
റി എൻട്രി വിസകൾ പുതുക്കാൻ ഓരോ മാസത്തിനും 100 റിയാൽ വീതമാണു ഫീസ് ഈടാക്കുക. ഫീസ് സദ്ദാദ് സിസ്റ്റം വഴി അടക്കണം. അതേ സമയം മൾട്ടി റി എൻട്രി വിസകൾ പുതുക്കേണ്ടവർ ഓരോ മാസത്തിനും 200 റിയാൽ വീതമാണു ഫീസ് അടക്കേണ്ടത്.
റി എൻട്രി വിസകൾ പുതുക്കുന്നതിനു അബ്ഷിറിൽ പ്രവേശിച്ച് മക്ഫൂലീൻ എന്ന ഓപ്ഷൻ എടുക്കുകയും ശേഷം വിസ ഓപ്ഷൻ, സിംഗിൾ എന്നിവ സെലക്റ്റ് ചെയ്ത് വിസ നീട്ടുകയാണു ചെയ്യേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa