സൗദി റി എൻട്രി വിസകളും ഓട്ടോമാറ്റിക്കായി പുതുക്കിത്തുടങ്ങി; എക്സ്പയർ ആയി 60 ദിവസം കഴിഞ്ഞയാളുടേതും പുതുക്കി
ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇഖാമ, റി എൻട്രി എന്നിവ ഓട്ടോമാാറ്റിക്കായി പുതുക്കുന്ന സംവിധാനം ആരംഭിച്ചു. നാട്ടിൽ റി എൻട്രി വിസയിലെത്തുകയും വിസ എക്സ്പയർ ആയി 60 ദിവ്സം കഴിയുകയും ചെയ്ത പ്രവാസി സുഹൃത്ത് തൻ്റെ റി എൻട്രി വിസ പുതുക്കിയതായി മുഖീം പ്രിൻ്റ് സഹിതം ഞങ്ങളെ അറിയിച്ചു. ഗാർഹിക തൊഴിലാളിയെന്ന പ്രഫഷൻ ഉള്ള ഇഖാമയാണു അദ്ദേഹത്തിൻ്റേത്.
ഫെബ്രുവരി 15 നു റി എൻട്രി വിസ ഇഷ്യു ചെയ്യുകയും 90 ദിവസത്തെ അവധിക്ക് അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പോകുകയും ചെയ്തയാളായിരുന്നു ഇദ്ദേഹം. മെയ് പകുതിയോടെ ഇദ്ദേഹത്തിൻ്റെ റി എൻട്രി വിസ എക്സ്പയർ ആയിരുന്നു. എന്നാൽ 70 ദിവസങ്ങൾക്ക് ശേഷം ജവാസാത്ത് ഇദ്ദേഹത്തിൻ്റെ റി എൻട്രി വിസ എക്സ്പയർ ആയ ദിനം മുതൽ മൂന്ന് മാസത്തേക്ക് പുതുക്കി നൽകുകയായിരുന്നു.
നേരത്തെ ഗാർഹിക തൊഴിലാളികളുടെയും ഫാമിലി വിസകളിലുള്ളവരുടെയും റി എൻട്രി വിസകൾ അബ്ഷിർ വഴി ഫീസടച്ച് പുതുക്കാൻ സൗകര്യമുണ്ടെന്ന് അബ്ഷിർ പ്ളാറ്റ്ഫോമിലൂടെ ജവാസാത്ത് ഔദ്യോഗികമായി അറിയിച്ചിരുന്നു.
അബ്ഷിർ വഴി പുതുക്കുന്ന സമയത്ത് റി എൻട്രി വിസാ കാലാവധി അവസാനിച്ച ശേഷം 60 ദിവസം കഴിയരുതെന്നത് പ്രത്യേക നിബന്ധനയായി പറഞ്ഞിരുന്നു. എന്നാൽ റി എൻട്രി വിസ കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട ഗാർഹിക തൊഴിലാളികൾക്ക് ഓട്ടോമാറ്റിക്കായി റി എൻട്രി വിസ പുതുക്കി നൽകുന്നുണ്ടെന്നാണു മുകളിലെ അനുഭവത്തിൽ നിന്ന് വ്യക്തമാക്കുന്നത്.
ഇഖാമകളും റി എൻട്രികളും ഓട്ടോമാറ്റിക്കായി പുതുക്കുന്ന സംവിധാനം ഘട്ടം ഘട്ടമായാണു നടക്കുന്നതെന്നാണു മനസ്സിലാകുന്നത്. അത് കൊണ്ട് തന്നെ സമീപ ദിനങ്ങളിൽ തന്നെ അർഹരായ എല്ലാവർക്കും ഈ ആനുകുല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa