കൈവിടാതെ വീണ്ടും സൗദി ഭരണകൂടം; എങ്ങനെ നന്ദി പറയുമെന്നറിയാതെ പ്രവാസികൾ
ജിദ്ദ: സൗദിയിലെ പ്രവാസി സമൂഹം ഏറെ നാളായി കാത്തിരുന്ന വാർത്തയായിരുന്നു ഇന്ന് വിവിധ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞ് നിന്ന ഇഖാമ, റി എൻട്രി കാലാവധി പുതുക്കലുമായി ബന്ധപ്പെട്ടത്.
ഒരു ഗൾഫ് രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ച പഠന റിപ്പോർട്ടിൽ 60 വയസ്സിനു മുകളിലുള്ളവരെയും അത്യാവശ്യമില്ലാത്തവരെയും തിരിച്ച് വരുന്നതിൽ നിന്ന് തടയാനുള്ള നിർദ്ദേശങ്ങൾ ഉയർന്ന സാഹചര്യത്തിൽ സൗദിയിൽ നിന്നും അവധിയിൽ പോയ ചില പ്രവാസികളെങ്കിലും മടക്ക യാത്രയെക്കുറിച്ച് ആശങ്കയിലായിരുന്നു എന്നത് ഒരു വസ്തുതയാണ്.
എന്നാൽ എല്ലാ ആശങ്കകളും അകറ്റിക്കൊണ്ട് സൗദി ഭരണകൂടം പ്രവാസികളെ ചേർത്ത് പിടിക്കുന്ന കാഴ്ചയാണു വീണ്ടും കാണാൻ സാധിച്ചത്. നേരത്തെ ഇഖാമ പുതുക്കാതിരുന്ന ഹൗസ് ഡ്രൈവർമാരടക്കമുള്ളവരുടെ ഇഖാമയും റി എൻട്രിയുമെല്ലാം സൗജന്യമായി പുതുക്കിയാണു ഭരണകൂടം പ്രവാസികളോടുള്ള തങ്ങളുടെ കരുതൽ വെളിപ്പെടുത്തിയത്.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായമയും മറ്റും നില നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ആവശ്യമെങ്കിൽ അത്യവശ്യമുള്ളവരെ മാത്രം തിരികെ വിളിക്കുന്നതിനു സൗകര്യം ഉണ്ടായിട്ടും അങ്ങനെ ചെയ്യാതെ എല്ലാവരെയും ഒരു പോലെ പരിഗണിച്ച് സൗദിയിലേക്ക് തിരികെ വിളിക്കുന്ന ഭരണ കൂട നന്മ എടുത്തു പറയേണ്ടത് തന്നെയാണ്.
ആദ്യ ഘട്ടത്തിലും ഇപ്പോഴും സൗജന്യമായി ഇഖാമകൾ പുതുക്കുകയും സൗജന്യമായിത്തന്നെ റി എൻട്രിയും നീട്ടി നൽകുകയും ചെയ്ത് ഈ സന്നിഗ്ധ ഘട്ടത്തിലും തുണയായി മാറിയ സൗദി നേതൃത്വത്തിനു പ്രാർത്ഥനകൾ മാത്രമാണു പ്രവാസികൾക്ക് പകരം നൽകാനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa