ഹാജിമാർ മിനയിൽ; നാളെ അറഫാ സംഗമം
മക്ക: ശക്തമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തർവിയതിൻ്റെ ദിനത്തിൽ ആരാധനകളിൽ വ്യാപൃതരാകുന്നതിനായി ഹാജിമാർ മിനയിലെത്തി.
ഇന്ന് രാവിലെ മീഖാത്തിലെത്തി ഇഹ്രാം ചെയ്ത ശേഷം ഖുദൂമിൻ്റെ ത്വാവാഫും സഅയും നിർവ്വഹിച്ച ശേഷമാണു ഹാജിമാർ മിനയിലേക്ക് നീങ്ങിയത്.
ത്വവാഫ് ചെയ്യുന്ന സമയത്തും സഅയ് ചെയ്യുന്ന സമയത്തും സാമൂഹിക അകലം പാലിക്കുന്നതിൽ ഹാജിമാർ ജാഗ്രത പുലർത്തുന്നതിൻ്റെ ചിത്രങ്ങൾ മീഡിയകൾ പ്രസിദ്ധപ്പെടുത്തി.
മിനയിൽ ഇന്നത്തെ രാത്രി ആരാധനകളിൽ മുഴുകുന്ന ഹാജിമാർ നാളെ പുലർച്ചെ അറഫാ സംഗമത്തിൽ പങ്കെടുക്കുന്നതിനായി അറഫയിലേക്ക് നീങ്ങും.
പ്രതി വർഷം ലക്ഷക്കണക്കിനു പേർ പങ്കെടുക്കുന്ന അറഫ സംഗമത്തിൽ കൊറോണ പശ്ചാത്തലത്തിൽ ഈ വർഷം പങ്കെടുക്കുന്നത് വളരെ ചുരുക്കം ഹാജിമാർ മാത്രമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa