Tuesday, November 26, 2024
Saudi ArabiaTop Stories

ജാഗ്രത പുലർത്തുക; സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച കാലാവസ്ഥയിൽ വ്യതിയാനം സംഭവിക്കുമെന്നും സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

നജ്രാൻ, ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, റിയാദ്, തബൂക്ക്, ഹഫർ ബാത്വിൻ, റഫ്ഹ, അബ്ഹ എന്നിവിടങ്ങളിലാണു കാലാവസ്ഥാ വ്യതിയാനം സംഭവിക്കുക.

മഴയും കാറ്റും ഇടിമിന്നലും പൊടിക്കാറ്റും എല്ലാം വിവിധ മേഖലകളിൽ അനുഭവപ്പെടും. മക്കയിലും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യ ഭൂമികളിലും വെള്ളിയാഴ്ച അർദ്ധ രാത്രി വരെ മഴക്കും കാറ്റിനുമെല്ലാം സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ജിസാൻ പ്രവിശ്യയിൽ ശക്തമായ മഴക്കും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുണ്ടെന്നതിനാൽ സ്വദേശികൾക്കും വിദേശികൾക്കും അധികൃതർ പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇലക്ട്രിക് ഷോക്കുകൾ ഏൽക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും വെള്ളം കുത്തിയൊലിക്കുന്ന താഴ്വരകളിൽ പോകരുതെന്നും ഒലിക്കുന്ന വെള്ളത്തിലൂടെ വാഹനങ്ങളുമായി ക്രോസ് ചെയ്ത് പോകാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പിൽ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്