സൗദിയിലെ എൻ്റെ വിദേശി സഹോദരങ്ങളേ; സ്വദേശികൾക്കൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച് സല്മാൻ രാജാവിൻ്റെ പെരുന്നാൾ സന്ദേശം
റിയാദ്: സൗദി അറേബ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നതിൽ ഉയർന്ന മുൻകരുതലും ദൃഢനിശ്ചയവും ഉണ്ടെന്ന് കൊറോണ വൈറസ് വ്യാപനം വ്യക്തമായി തെളിയിച്ചിട്ടുണ്ടെന്ന് സൽമാൻ രാജാവ്.
അവരുടെ ദൈവ വിശ്വാസവും ഉറച്ച മനസ്സും വൈറസിനെ നേരിടുന്നതിനായി നിശ്ചയിക്കപ്പെട്ട ബന്ധപ്പെട്ട ഏജൻസികളുമായുള്ള സഹകരണവുമാണു ഇതിനു അവരെ സഹായിച്ചതായും രാജാവ് വ്യക്തമാക്കി.
മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചത് രാജ്യത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ പരമാവധി കുറക്കുന്നതിനു കാരണമായി, സ്വദേശികളുടെയും വിദേശികളുടെയും ക്ഷമ, അർപ്പണബോധം, സഹകരണം, രാജ്യത്തോടുള്ള വിശ്വസ്തത എന്നിവയ്ക്ക് രാജാവ് പ്രത്യേകം നന്ദി പറഞ്ഞു.
അനുഗൃഹീതമായ ഈദ് ദിനത്തിൽ സ്വദേശികളേയും വിദേശികളെയും ഹാജിമാരെയും ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളേയും അഭിവാദ്യം ചെയ്ത രാജാവിൻ്റെ ഈദ് സന്ദേശം ആക്ടിംഗ് മീഡിയ മിനിസ്റ്റർ മാജിദ് അൽ ഖസബിയാണ് വായിച്ചത്.
എൻ്റെ മക്കളായ സ്വദേശികളേ, എൻ്റെ സഹോദരങ്ങളായ വിദേശികളേ, എൻ്റെ ഹാജിമാരായ സഹോദരങ്ങളേ, ലോകത്തെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസി സഹോദരങ്ങളേ എന്ന് അഭിസംബോധന ചെയ്തായിരുന്നു രാജാവിൻ്റെ ഈദ് സന്ദേശം ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa