സൗദിയിലെ പ്രതിദിന കൊറോണ മരണ നിരക്ക് 21 ലേക്ക് താഴ്ന്നു; ആക്റ്റീവ് കേസുകൾ കുത്തനെ കുറഞ്ഞു
ജിദ്ദ: പ്രതിദിന മരണ നിരക്ക് 40 നും 60 നും ഇടയിൽ ആയിരുന്ന സ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ മരണപ്പെട്ടത് 21 പേർ മാത്രം. വൈറസ് വ്യാപനം ശക്തമായതിനു ശേഷമുള്ള സൗദിയിലെ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണിത്.
വരും ദിനങ്ങളിലും ഏറെ ആശ്വാസമേകുന്ന വാർത്തകൾ പ്രതീക്ഷിക്കാമെന്നതിൻ്റെ സൂചന നൽകിക്കൊണ്ട് ദിനം പ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. 1573 പേർക്ക് മാത്രമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അതേ സമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഇന്നും രോഗം സ്ഥിരീകരിച്ചവരേക്കാൾ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1890 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗം ഭേദമായത്.
സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,77,478 ആണ് . ഇതിൽ 2,37,548 പേരും ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ട്. ഇത് വരെയായി 2887 പേരാണു സൗദിയിൽ കൊറോണ മൂലം മരിച്ചത്.
സൗദിയിലെ ആക്റ്റീവ് കേസുകളുടെ എണ്ണവും കുത്തനെ താഴ്ന്നിട്ടുണ്ട്. 37,043 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 2016 കേസുകളാണു നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa