സൗദിയിലെ 66 ശതമാനം യുവതീ യുവാക്കളും അവിവാഹിതർ
ജിദ്ദ: സൗദിയിലെ യുവതീ യുവാക്കളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു സ്‌പെഷ്യൽ റിപ്പോർട്ട് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കി.
സൗദി ജനതയിലെ 36 ശതമാനം പേരും 15 നും 34 നും ഇടയിലുള്ള യുവാക്കളാണെന്ന് കണക്ക് വ്യക്തമാക്കുന്നു. കുട്ടികളുടെയും യുവാക്കളുടെയും എണ്ണം 67 ശതമാനമാണ്.
15 നും 34 നും ഇടയിലുള്ള 66.23 ശതമാനം യുവതീ യുവാക്കളും അവിവാഹിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
75.6 ശതമാനം പുരുഷന്മാരും വിവാഹം കഴിച്ചിട്ടില്ല. അതിൽ 50.4 ശതമാനം പേരും 15 നും 34 നും ഇടയിൽ പ്രായമുള്ളവരാണ്.
25 നും 34 നും ഇടയിൽ പ്രായമുള്ള 43.1 ശതമാനം സ്ത്രീകളും വിവാഹം കഴിച്ചിട്ടില്ല. വിവാഹം കഴിച്ച സ്ത്രീകളുടെ കണക്ക് 34.3 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa