സൗദിയിൽ 87.42 ശതമാനം പേരും കൊറോണയിൽ നിന്ന് മുക്തരായി
ജിദ്ദ: സൗദിയിൽ കൊറോണയിൽ നിന്ന് മുക്തരായവരുടെ എണ്ണം ഇന്നും രോഗ ബാധിതരേക്കാൾ കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1439 പേരാണു രോഗമുക്തി നേടിയത്. അതേ സമയം പുതുതായി 1257 പേർക്ക് മാത്രമാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിൽ ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 2,89,947 ആയി. ഇതിൽ 2,53,478 പേരും രോഗമുക്തരായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3199 ആയിട്ടുണ്ട്. നിലവിൽ 33,270 കേസുകളാണു ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1824 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. ആക്റ്റീവ് കേസുകളുടെയും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും പ്രതിദിനം കുറഞ്ഞ് വരുന്നത് വലിയ ആശ്വാസം നൽകുന്നുണ്ട്. സൗദിയിലെ മുഴുവൻ പട്ടണങ്ങളിൽ 100 ൽ താഴെ മാത്രമാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്തെ ആകെ കൊറോണ കേസുകൾ ഇതിനകം 2 കോടി കടന്നു. 2,0070,805 പേർക്കാണു ആഗോള തലത്തിൽ ഇത് വരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിൽ 1,29,29,889 പേരും രോഗമുക്തരായി. 7,34,779 കൊറോണ മരണമാണു ലോകത്ത് ഇത് വരെ സ്ഥിരീകരിച്ചത്. 1,65,620 പേർ അമേരിക്കയിൽ മാത്രം മരിച്ചു. അമേരിക്ക കഴിഞ്ഞാൽ കൂടുതൽ മരണം സംഭവിച്ചത് ബ്രസീലിലാണു. 1,01,136 പേരാണു ബ്രസീലിൽ മരിച്ചത്. 52,298 പേർ മരിച്ച മെക്സിക്കൊ ബ്രസീലിനു പിറകിലായി ഉണ്ട്. 46,574 പേർ മരിച്ച യു കെയും 44,597 പേർ മരിച്ച ഇന്ത്യയും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ നാലും അഞ്ചും സ്ഥാനത്താണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa