ലോകത്തിനു പ്രതീക്ഷയേകിക്കൊണ്ട് ആദ്യത്തെ കൊറോണ വാക്സിൻ റഷ്യ പുറത്തിറക്കി
ജിദ്ദ: ലോക ജനതയുടെ മാസങ്ങളായുള്ള കാത്തിരിപ്പിനു അവസാനമെന്നോണം ആദ്യത്തെ കൊറോണ വാക്സിൻ റഷ്യ പുറത്തിറക്കി. റഷ്യൻ പ്രസിഡൻ്റ് പുട്ടിനാണു ഇന്ന് രാവിലെ വാക്സിനു അംഗീകാരം നൽകിയതായി പ്രഖ്യാപിച്ചത്.
കൊറോണ വൈറസിനെതിരായ വാക്സിൻ ഇന്ന് ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്തു, ഇത് വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം, ഇത് സ്ഥിരമായ പ്രതിരോധശേഷി ഉണ്ടാക്കുന്നു: പുട്ടിൻ സ്റ്റേറ്റ് ടെലിവിഷനിൽ അറിയിച്ചു.
തന്റെ പെൺമക്കളിൽ ഒരാൾ ഇതിനകം വാക്സിൻ പ്രയോഗിച്ചുവെന്നും ഓരോ ഡോസിനും ശേഷം അവൾക്ക് അൽപ്പം ഉയർന്ന താപനിലയുണ്ടായെങ്കിലും ഇപ്പോൾ അവൾക്ക് സുഖമായി വരുന്നുവെന്നും പുട്ടിൻ പറഞ്ഞു.
ചൈനീസ് കംബനിയുമായി ചേർന്ന് സൗദി അറേബ്യ കൊറോണ വാക്സിൻ പരീക്ഷണത്തിൻ്റെ മൂന്നാം ഘട്ടം സൗദിയിൽ നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സൗദിയിൽ നിന്നുള്ള ഇന്നത്തെ കൊറോണ റിപ്പോർട്ടും ആശ്വാസമേകുന്നുണ്ട്. 1521 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1640 പേർക്ക് പുതുതായി രോഗം ഭേദമായി. ആകെ രോഗം ബാധിച്ച 2,91,468 പേരിൽ 2,55,118 പേർക്കും ഇതിനകം രോഗമുക്തി ലഭിച്ചിട്ടുണ്ട്. 33,117 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. അതിൽ 1821 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്. 34 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 3233 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa