Sunday, April 20, 2025
Top StoriesU A E

ശൈഖ് ഹംദാൻ്റെ ബെൻസിനു മുകളിൽ അടയിരുന്ന പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു; നന്മ നിറഞ്ഞ ഹംദാനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ്റെ ബെൻസ് എസ് യു വിക്ക് മുകളിൽ അടയിരിക്കുകയും നേരത്തെ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്ത പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്ത് വന്നു.

പക്ഷിക്കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ദൃശ്യം ശൈഹ് ഹംദാൻ തന്നെയാണു തൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനാളുകളാണു പ്രസ്തുത ദൃശ്യം സോഷ്യൽ മീഡിയ വഴി കണ്ടത്.

നേരത്തെ പക്ഷി കൂട് കെട്ടി അടയിരിക്കുന്നതിനാൽ അതിനു ശല്യമാകേണ്ട എന്ന് കരുതി തൻ്റെ കാർ പാർക്ക് ചെയ്തിടത്ത് നിന്ന് ശൈഖ് ഹംദാൻ അനക്കിയിരുന്നില്ല. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ശൈഖ് ഹംദാൻ്റെ സ്നേഹവും ദയയും ആണു ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നാണു സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെട്ടത്.

Sometimes the little things in life are more than enough എന്ന കാാപ്ഷനോടെ ശൈഖ് ഹംദാൻ പോസ്റ്റ് ചെയ്ത വീഡിയോയും വാർത്തയും അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ പ്രാധാന്യത്തോടെയാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീഡിയോ കാണാം :

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്