സൗദിയിൽ വീണ്ടും ബിനാമി വേട്ട; വിദേശിക്ക് ആജീവാനന്ത വിലക്കേർപ്പെടുത്തി
റിയാദ്: സൗദിയിൽ വീണ്ടും ബിനാമി വേട്ട, ഖമീസ് മുഷൈത്തിലെ കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഈജിപ്ഷ്യൻ പൗരനും ബിനാമിയാകാൻ സഹായിച്ച സൗദി പൗരനുമാണു പിടിയിലായത്.
ഒരു സൗദി പൗരൻ വിവരം നൽകിയതിനനുസരിച്ചായിരുന്നു അധികൃതർ സ്ഥാപനത്തിൽ വന്ന് പരിശോധനകൾ നടത്തിയത്.
പരിശോധനയിൽ സ്ഥാപനം ബിനാമിയായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് വ്യക്തമായതിനെത്തുടർന്ന് സ്വദേശിക്കും വിദേശിക്കും കോടതി ശിക്ഷ വിധിക്കുകയായിരുന്നു..
പിഴയും സ്ഥാപനം അടക്കലും ലൈസൻസ് റദ്ദാക്കലും അടക്കമുള്ള ശിക്ഷകളാണു കോടതി വിധിച്ചത്. വിദേശിയെ നാടു കടത്താനും സൗദിയിലേക്ക് ആജീവാനന്ത വിലക്കേർപ്പെടുത്താനും വിധിയുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുംബ് സൗദിയിൽ ബിനാമി സ്ഥാപനം നടത്തിയെ മലയാളിയെ പിടി കൂടുകയും കോടതി നാടു കടത്തലും ആജീവാനന്ത വിലക്കും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa