സൗദിയിൽ കേടായ ഫ്രോസൺ ചിക്കൻ പുതിയ കാലാവധി പ്രിൻ്റ് ചെയ്ത് വിൽക്കുന്ന വിദേശികൾ പിടിയിൽ: വീഡിയോ കാണാം
ഖതീഫ്: സൗദിയിലെ ഖതീഫിൽ കേടായ ഫ്രോസൺ ചിക്കൻ സൂക്ഷിച്ച് വെക്കുകയും പുതിയ ഡേറ്റ് പ്രിൻ്റ് ചെയ്തു മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന വിദേശ തൊഴിലാളികൾ പിടിയിൽ.
കാലാവധി കഴിഞ്ഞ 3 ടണ്ണിലധികം ഫ്രോസൺ ചിക്കനാണു ഇവരിൽ നിന്ന് കണ്ടെത്തിയതെന്ന് സൗദി വാണിജ്യ മന്ത്രാാലയം വ്യക്തമാക്കി.
ഒരു പ്രമുഖ കോൺട്രാക്റ്റിംഗ് കംബനിയുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളാണു ഈ പ്രവൃത്തി ചെയ്തതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
പിടിച്ചെടുത്ത ഫ്രോസൺ ചിക്കൻ വാണിജ്യ മന്ത്രാലയത്തിൻ്റെ കണ്ട്രോൾ ടീം ഉടൻ തന്നെ നശിപ്പിച്ചിട്ടുണ്ട്.
കുറ്റ കൃത്യത്തിലേർപ്പെട്ട തൊഴിലാളികളെ പിടി കൂടുകയും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa