അടുത്ത മാസം ആദ്യത്തിൽ സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന തരത്തിലുള്ള പ്രചാരണം ജവാസാത്ത് നിഷേധിച്ചു
ജിദ്ദ: സെപ്തംബർ ആദ്യത്തിൽ സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു തീരുമാനമായിട്ടുണ്ടെന്ന പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു.

ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുകയാണെങ്കിൽ അവ ഔദ്യോഗിക ചാനലുകളിലൂടെ പുറത്ത് വിടുമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വിവിധ തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്.
നേരത്തെ സൗദി എയർലൈൻസ് അധികൃതരും വ്യാജ പ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുതെന്നും ഔദ്യോഗിക തീരുമാനങ്ങൾ അംഗീകൃത മീഡിയകളിലൂടെ പ്രഖ്യാപിക്കുമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.

ഹജ്ജ് അവസാനിച്ച ശേഷം വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ പലരും. ഏതായാലും വരും ദിനങ്ങളിൽ അനുകൂലമായ ഒരു തീരുമാനം തന്നെ അധികൃത ർ പ്രഖ്യാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു നാട്ടിലുള്ള നിരവധി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
