സൗദിയിൽ നിന്ന് അവധിയിൽ പോയവരുടെ റി എൻട്രി കാലാവധി ഓൺലൈൻ വഴി പുതുക്കാൻ സാധിക്കുന്നതായി റിപ്പോർട്ടുകൾ; ഔദ്യോഗിക പ്രഖ്യാപനം കാത്ത് പ്രവാസികൾ
റിയാദ്: സൗദി ജവാസാത്ത് ഓട്ടോമാറ്റിക്കായി പുതുക്കിയ റി എൻട്രി വിസകളുടെ പരമാവധി കാലാവധി ഓഗസ്ത് 20 നു അവസാനിക്കാനിരിക്കേ ഇനിയും റി എൻട്രി വിസകളുടെ കാര്യത്തിൽ അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണു പ്രവാസികൾ.
നേരത്തെ സൗദി ജവാസാത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആഗസ്ത് 20 നു ശേഷം റി എൻട്രി പുതുക്കുന്ന വിഷയത്തിൽ സംശയം ചോദിക്കുമ്പോൾ അബ്ഷിർ വഴിയോ മുഖീം വഴിയോ തൊഴിലുടമക്ക് തൊഴിലാളികളുടെ റി എൻട്രികൾ പുതുക്കാൻ സാധികുമെന്നു മറുപടി നൽകിയിരുന്നു.
ഇത് പ്രകാരം നിലവിൽ ചില സ്ഥാപനങ്ങൾ നാട്ടിലുള്ള തങ്ങളുടെ തൊഴിലാളികളുടെ റി എൻട്രി വിസകൾ അബ്ഷിർ വഴിയോ മുഖീം വഴിയോ പണമടച്ച് പുതുക്കൽ ആരംഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റി എൻട്രി കാലാവധി നീട്ടുന്നതിനു ഒരു മാസത്തേക്ക് 100 റിയാൽ വീതം എന്ന തോതിൽ ഇഖാമ നംബറിൽ അടച്ചതിനു ശേഷമാണു പുതുക്കേണ്ടത് എന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ ജവാസാത്ത് ഈ വിഷയത്തിൽ ഇത് വരെ ഒരു ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല എന്നത് കൊണ്ട് ഈ സാഹചര്യത്തിൽ ഇങ്ങനെ റി എൻട്രി പുതുക്കേണ്ടതുണ്ടോ എന്നതും ഒരു ചോദ്യച്ഛിഹ്നമാണ്.
കാരണം, നിലവിൽ ഇഖാമ കാലാവധി അവസാനിക്കാറായ പലരും ഉണ്ടെന്നതിനാൽ അവർക്ക് റി എൻട്രി പുതുക്കുന്നതിനും പരിമിതിയുണ്ട്. അത്തരക്കാരുടെ ഇഖാമ വിഷയത്തിലും ഔദ്യോഗിക തീരുമാനം അറിയാനുണ്ട്. അത് കൊണ്ട് തന്നെ വരും ദിനങ്ങൾ അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനം ഇത് സംബന്ധിച്ച് ഉണ്ടാകുമെന്ന് തന്നെയാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa