സൗദിയിൽ ഇന്ന് മുതൽ എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാാനം നിർബന്ധം
ജിദ്ദ: ആഗസ്ത് 25 ചൊവ്വാഴ്ച മുതൽ സൗദിയിലെ എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കൽ നിർബന്ധാണെന്ന് വാണിജ്യ മന്ത്രാലയം വീണ്ടും ഓർമ്മപ്പെടുത്തി.
ഫർണീച്ചർ, ബിൽഡിംഗ് മെറ്റീരിയൽ, വസ്ത്രം, ഗ്യാസ്, ആക്സസറീസ്, വെജിറ്റബിൾസ്, ഫ്രൂട്ട്സ്, തയ്യൽ, തുടങ്ങിയ മേഖലകളെല്ലാം നേരത്തെ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധമായ വിഭാഗങ്ങളിലേക്ക് ചേർക്കപ്പെടും. ഇതോടെ മുഴുവൻ റീട്ടെയിൽ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധമായിരിക്കുകയാണെന്ന് മന്ത്രാലയ വാക്താവ് പറഞ്ഞു.
ഏതെങ്കിലും സ്ഥാപനങ്ങൾ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഒരുക്കുന്നതിൽ പരാജയപ്പെട്ടാൽ അക്കാര്യം മന്ത്രാലയത്തെ അറിയിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പശ്ചാത്തലത്തിലാണു നിലവിൽ എല്ലാ വാണിജ്യ മേഖലകളിലും ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിച്ചത്.
നേരത്തെ ബിനാമികളെ കണ്ടെത്തുന്നതിനായി വിവിധ വ്യാപാര മേഖലകളിൽ ഇലക്ട്രോണിക് പേയെമ്ൻ്റ് സംവിധാനം അധികൃതർ നിർബന്ധമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa