Tuesday, September 24, 2024
OmanTop Stories

ബ്യൂട്ടി സലൂണുകൾക്കായി പുതിയ പ്രതിരോധ നിബന്ധനകൾ പുറപ്പെടുവിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്കറ്റ്: ബ്യൂട്ടി പാർലറുകൾക്കും വനിതാ ഹെയർഡ്രെസിംഗ് സലൂണുകൾക്കുമായുള്ള പൊതു നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും മസ്‌കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. മസ്‌കറ്റ് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയത്.

ബ്യൂട്ടി പാർലറുകളിലും വനിതാ ഹെയർഡ്രെസിംഗ് സലൂണുകളിലും അൻപത് ശതമാനത്തിൽ കൂടുതൽ ഉപഭോക്താക്കളെ പുതിയ നിബന്ധനകൾ അനുസരിച്ച് പ്രവേശിപ്പിക്കാൻ പാടില്ല. തിരക്ക് ഒഴിവാക്കുന്നതിനായി ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം.

ഇരിപ്പിടങ്ങൾ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും തുണികൾക്ക് പകരം ഡിസ്പോസബിൾ തൂവാലകൾ ഉപയോഗിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. തുണികൾ ഉപഭോക്താക്കളെ കൊണ്ടുവരാൻ അനുവദിക്കണം. സിംഗിൾ യൂസ് ഉപകരണങ്ങൾ ഉപയോഗിക്കണം. ഇടക്കിടെ പതിവായി ടോയ്‌ലറ്റുകൾ അണുവിമുക്തമാക്കുക. സാധ്യമെങ്കിൽ ഒരു ക്ലീനിംഗ് വർക്കറെ നിയമിച്ച് ഓരോ ഉപഭോക്താവിന്റെയും ഉപയോഗത്തിനു മുമ്പും ശേഷവും അണുവിമുക്തമാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

70 ശതമാനം ആൽക്കഹോൾ അടങ്ങിയ സ്റ്ററിലൈസറുകൾ സദാസമയം ക്ലീനിംഗിനായി ഉപയോഗിക്കണം. വാതിൽ കൈകാര്യം ചെയ്യൽ, പടികൾ, ക്യാഷ് ഡിസ്പെൻസറുകൾ, ടിവി, എയർ കണ്ടീഷനിംഗ് റിമോട്ടുകൾ, കസേരകളും മേശകളും, മുടിയും കൈയും കഴുകുന്ന ബേസിനുകൾ, അലമാരകൾ, ക്യാബിനറ്റുകൾ എന്നിവ അണൂവിമുക്തമാക്കുന്നതിൽ ശ്രദ്ധിക്കണമെന്നും പ്രസ്ഥാവന വ്യക്തമാക്കി.

ഉപയോഗിച്ച ഉപകരണങ്ങൾക്കായി ഒരു പ്ലാസ്റ്റിക് കവർ സ്ഥാപിക്കണമെന്നും എല്ലാ വൃത്തിയാക്കുന്നതും അണു വിമുക്തമാക്കുന്നതും രേഖപ്പെടുത്തണമെന്നും അണുവിമുക്തമാക്കുന്നതിനു ഉപയോഗിക്കുന്ന പദാർത്ഥം പ്രത്യേകം രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. മാത്രമല്ല, ഉപഭോക്താക്കളും തൊഴിലാളികളും തമ്മിലുള്ള സംസാരം പരിമിതപ്പെടുത്താനും പ്രസ്ഥാവനയിൽ പറയുന്നു.

കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് രാജ്യം പതിയെ മുക്തമാകുകയാണ്. നിരവധി നിയന്ത്രണങ്ങളാണ് രാജ്യം ഇതിനിടെ ലഘൂകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q